കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടം ; രണ്ടു പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

MTV News 0
Share:

കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടം. രണ്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. കാർ ബൈക്കിൽ ഇടിച്ചാണ് അപകടം.

വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കൊടുവള്ളി മാനിപുരം സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടന്നു വരുമ്പോൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സുൽത്താൻ ബത്തേരിയിൽ സോഫ്റ്റ് വെയർ എഞ്ചനിയറായി ജോലി ചെയ്യുന്ന തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ അരുണിനാണ് സാരമായി പരുക്കേറ്റത്.