ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപമായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ഹാരിസ്, കെ ടി ജംഷീര്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം.സര്‍വീസ് റോഡിലേക്ക്...
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയ പ്രതിക്കായി കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാലക്കാട് – കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍, പുളിക്കല്‍ ഭാഗത്തുവച്ചായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ യാത്രക്കാരനില്‍ നിന്നും അതിക്രമമുണ്ടായത്. സംഭവം...
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടന്നതായി പരാതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കോഴിക്കോട്–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന KL-15 A 1529 നമ്പർ കെഎസ്ആർടിസി ബസിലാണ് സംഭവം. മോങ്ങം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ബസിലെ...
പാണക്കാട് മണ്ണിടിച്ചിലില്‍ അനധികൃതമായി പാറപ്പൊട്ടിക്കല്‍ നടന്നില്ലെന്ന വാദം തള്ളി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണിടിച്ചില്‍ നടന്ന മേഖലയില്‍ അനധികൃതയമായി ഒന്നും നടന്നില്ലെന്ന മലപ്പുറം നഗരസഭാ ചെയര്‍പേഴ്സന്റെ വാദം പൂര്‍ണമായും തള്ളിയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് നൂറ് ശതമാനവും അനധികൃതമായ...
നിലമ്പൂരില്‍ മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദിച്ചതിന് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. അജി കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടിജോ ജോസഫ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്.അപകടസ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളുണ്ടെന്നും അമിതവേഗത്തിൽ എത്തിയ ബസ് ആദ്യ വളവ് പിന്നിട്ടെങ്കിലും രണ്ടാമത്തെ വളവ് തിരിക്കാൻ...
മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്നാണ് സൂചന. ഉന്നത സ്വാധീനമുള്ള വ്യക്തിക്ക് വേണ്ടി സ്ഥലം വാങ്ങിയത് നൗഫലിന്റെ പേരില്‍ എന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത്...
പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി മുതല്‍ സ്‌കൂളും വീടുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയിൽ മണ്ണിടിയുന്നുണ്ടായിരുന്നു.തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്....
മലപ്പുറം മഞ്ചേരിയിൽ അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകൻ ശ്രീഹരിയാണ് മരിച്ചത്. ബിരുദ വിദ്യാർഥിയാണ്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.
ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയയില്‍ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണിയാള്‍. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര...









