മലപ്പുറം കുറ്റിപ്പുറം ദേശീയപാതയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് ഡിഫൻഡർ 100 കിലോമീറ്ററിലേറെ വേഗത്തിൽ ഓടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന്. റയിൽവേ മേൽപ്പാലത്തിന് സമീപം 50 കിലോമീറ്റർ വേഗത്തിൽ മാത്രം സഞ്ചരിക്കാവുന്ന ഭാഗത്ത് ഇരട്ടിയിലധികം വേഗത്തിൽ എത്തിയതോടെയാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. സ്ഥിരം അപകടമുണ്ടാക്കുന്ന ബസ്...
കുറ്റിപ്പുറം ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ബസ് അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നുമാണ് പരാതിയിൽ പറയുന്നത്. അതേസമയം, അപകടസമയത്ത്...
കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി പരാതി. അപകടസ്ഥലത്ത് നിന്ന് ആദ്യം എത്തിയ ആംബുലൻസ് ഡ്രൈവർ തുടർന്നും ആംബുലൻസുകൾ എത്തുമെന്ന് ടോൾ ജീവനക്കാരെ അറിയിച്ച് പ്രത്യേക പാത ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ്...
കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബസിലുണ്ടായ 26 പേര്‍ക്കും പരിക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടമുണ്ടായ ഉടന്‍ തന്നെ...
ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. മലപ്പുറം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും...
കടല തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലെ കടലയാണ് തൊണ്ടയില്‍ കുടുങ്ങിയത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍...
മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു. ഒ. പി ബ്ലോക്കിന് മുന്‍പില്‍ കട്ടപ്പുറത്തായ നിലയില്‍ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിലായാണ് വാള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.48 സെന്റീമീറ്റര്‍ നീളവും മൂന്നര സെന്റീമീറ്റര്‍...
മലപ്പുറം കല്‍പകഞ്ചേരിയില്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വടകര സ്വദേശി ബല്‍രാജിനെതിരെയാണ് നടപടി. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് സ്‌കൂളിന്റെ നടപടി. ബല്‍രാജിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് ബല്‍രാജ്....
അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലിലാണ് സംഭവം. അഞ്ചാം ക്ലാസുകാരിയുടെ കയ്യുടെ എല്ലിന് പൊട്ടലുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചാണ് കുട്ടിയുടെ കൈയിൽ ചൂരലുകൊണ്ട് അടിച്ചതെന്നാണ് ആരോപണം.എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ അധ്യാപകനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ...
  മലപ്പുറം പൊന്നാനി ബലാത്സംഗ കേസില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി പൊന്നാനി മജിസ്ട്രേറ്റ് കോടതി. മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയാകും. അതിജീവിതയുടെ പരാതിയിലാണ് നടപടി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, എസ്എച്ച്ഒ വിനോദ് വലിയാറ്റൂര്‍ എന്നിവര്‍...