നിലമ്പൂരില്‍ കാട്ടാന ആക്രമണം. പെരുമ്പത്തൂര്‍ ആലോടി നാലകത്ത് ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റുമാണ് ആന തകര്‍ത്തത്. വീട്ടുവളപ്പിലെ കൃഷിയും കാട്ടാന നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. ആറുമാസം മുന്‍പും കാട്ടാന ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും തകര്‍ത്തിരുന്നു....
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് 8 പവൻ സ്വർണം കാണാതായ സംഭവത്തില്‍ സ്വർണം കൊണ്ടുപോയ കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.കൂടുതൽ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. മയക്കുമരുന്ന് സംഘകളുമായി നേരിട്ട്...
മലപ്പുറം പുളിക്കലിൽ വീടിന്റെ ടെറസിനു മുകളിൽനിന്നു മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണു കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. പുളിക്കൽ സിയാംകണ്ടം പാലശ്ശേരിപറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണു മരിച്ചത്....
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ബ്രഡ് കമ്പനി അടച്ചുപൂട്ടി. മലപ്പുറം വാഴക്കാട് മുണ്ടുമുഴി ചിറ്റാരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന നൈസ് ബ്രഡ് കമ്പനിയാണ് അടപ്പിച്ചത്. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഇല്ലാതെയാണ് യൂണിറ്റ് പ്രവര്‍ത്തിച്ചത്. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ച് മറ്റ്...
കോഴിക്കോട് :കോഴിക്കോട് അരയിടത്ത് പാലത്ത് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.കൊമ്മേരി സ്വദേശി മുഹമ്മദ് ഷാനിഹ് (27) ആണ് മരിച്ചത്. ഷാനിഹ് സഞ്ചരിച്ച ബൈക്കിലിടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാനിഹിനെ അപകടം നടന്ന ഉടൻ തന്നെ കോഴിക്കോട്...
കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്....
നെല്ലിപ്പൊയിൽ: കെ. എം.സി.ടി. എഞ്ചിനീയറിംഗ് കോളജിന്റെ എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. നാഷണൽ സർവീസ് സ്കീം ന്റെ ഭാഗമായി കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജ് ലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ സെൻ . തോമസ് എൽ പി സ്കൂളിൽ പി.ഓ നിഷിദ മിസ്സിന്റെയും ,അസിസ്റ്റന്റ്...
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വച്ച് പതിനാല് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന ക്യാമ്പ് തുടങ്ങി.പരിശീലന ക്യാമ്പിന്റെ ഉൽഘാടനം ഡോൺ ബോസ്കോ കോളേജ്, മാമ്പറ്റയുടെ മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ നിർവഹിച്ചു.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട്...
കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ടൗണിന് സമീപം പുത്തലത്ത് ഗോപാലന്‍ സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ...
തലപ്പാറയിൽ KSRTC ബസ് മറിഞ്ഞു. തൃശൂർ- പാലക്കാട് ദേശീയപാതയിലെ തലപ്പാറയിലാണ് ബസ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ അൻപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്നതിനാൽ എന്താണ്...