
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം: സ്വർണം കൊണ്ടുപോയ മുൻ എസ്എച്ച്ഒക്ക് സസ്പെൻഷന്
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് 8 പവൻ സ്വർണം കാണാതായ സംഭവത്തില്‍ സ്വർണം കൊണ്ടുപോയ കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.കൂടുതൽ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. മയക്കുമരുന്ന് സംഘകളുമായി നേരിട്ട് ബന്ധമുണ്ടന്ന് കണ്ടെത്തിയതിനെ തുടർന്ന് അബ്ബാസ് അലിയെ നേരത്തെയും സസ്പെൻഡ് ചെയ്തിരുന്നു.രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിലുള്ള സ്വർണം സ്റ്റേഷനിലില്ലെന്നു മനസ്സിലായത്.കരിപ്പൂർ വിമാനത്താവളത്തിൽനിന്നു കണ്ടെത്തിയതും മറ്റിടങ്ങളിൽനിന്ന് നാട്ടുകാർക്ക് കളഞ്ഞുകിട്ടി പൊലീസിലേൽപ്പിച്ചതുമായ സ്വർണമാല, ബ്രേസ്ലെറ്റ്, കമ്മൽ, മോതിരം തുടങ്ങിയവയാണ് കാണാതായത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വർണാഭരണങ്ങളിൽ കുറവുണ്ടെന്ന കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 2018 മുതലുള്ള സൂക്ഷിപ്പുസ്വർണമാണ് 2025-ൽ നഷ്ടപ്പെട്ടത്. സ്വർണം സംബന്ധിച്ച വിവരം പൊലീസ് സ്റ്റേഷനിലെ രേഖകളിലുണ്ടായിരുന്നു.എന്നാൽ പരിശോധനയിൽ കണ്ടെത്താനായില്ല. എന്നാല്‍ സംഭവം വിവാദമായതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്നായിരുന്നു എസ്എച്ച്ഒയുടെ വിശദീകരണം. പിന്നാലെയാണ് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുന്നത്.
© Copyright - MTV News Kerala 2021





View Comments (0)