
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണം: മലപ്പുറത്ത് ബ്രഡ് കമ്പനി അടച്ചുപൂട്ടി
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ബ്രഡ് കമ്പനി അടച്ചുപൂട്ടി. മലപ്പുറം വാഴക്കാട് മുണ്ടുമുഴി ചിറ്റാരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന നൈസ് ബ്രഡ് കമ്പനിയാണ് അടപ്പിച്ചത്. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഇല്ലാതെയാണ് യൂണിറ്റ് പ്രവര്‍ത്തിച്ചത്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ച് മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതായും പരിശോധനയിൽ കണ്ടെത്തി. വാഴക്കാട് പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് ബ്രഡ് കമ്പനി അടച്ചുപൂട്ടുകയായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)