പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പാലക്കാട് ചിറ്റൂരിൽ പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജാണ് ചിറ്റൂർ പൊലീസിന്റെ പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ എത്തിയ സിറാജ് പെൺസുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക്...
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. 20 ലക്ഷം പിഴയും അടയ്ക്കണം. പിഴ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്കാണ് നല്‍കേണ്ടത്. ചെന്താമരയ്ക്ക് തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് സര്‍ക്കാര്‍ നല്‍കണം. ചെന്താമര തുക നല്‍കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. പാലക്കാട് അഡീഷണല്‍...
പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിൽ ആണ് സംഭവം.വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്.
പാലക്കാട്  വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗകുടുംബം കര്‍ണാടക അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്നതിന്റെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കര്‍ണാടകയിലേക്ക് പ്രവേശിക്കുമ്പോള്‍ ബാബു ഭാസ്‌കറും ഭാര്യയും മകനും വാഹനത്തിലുണ്ടായിരുന്നെങ്കില്‍ അതേവാഹനം തിരിച്ചുവരുമ്പോള്‍ മകന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. മൂന്നുപേരെയും കാണാതായിട്ട് ആറുദിവസം പിന്നിട്ടിരിക്കുകയാണ്.വാണിയംകുളം...
പുതുക്കോട് വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ. പുതുക്കോട് എം സി പാലസ് എന്ന വിവാഹ മണ്ഡപത്തില്‍ നടന്ന കല്യാണവിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 45 പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും നാട്ടുകാര്‍ പറയുന്നുണ്ട്. കല്ല്യാണത്തിന്റെ ഭാഗമായി...
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്....
പാലക്കാട് കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസുകാരിയായ സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം. ജൂണ്‍ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശവാസിയായ...
ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആദ്യ മലയാളിയായി നാസ ബഹിരാകാശ സഞ്ചാരി ഡോ. അനില്‍ മേനോന്‍. ഒറ്റപ്പാലത്ത് വേരുകളുള്ള അനില്‍ ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ്. കസാക്കിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യന്‍ പേടകമായ സോയൂസ് എം.എസ്-29 (Soyuz MS-29) വഴി രാജ്യാന്തര ബഹിരാകാശ...
പാലക്കാട്‌ ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് സംഭവം. അജ്ഞാതന്‍ വീട്ടുമുറ്റത്ത് എത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല.ഇന്നലെ അര്‍ദ്ധരാത്രിയാകാം സംഭവമെന്നാണ്...
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് വിധി പ്രസ്താവം നീട്ടിവെക്കാന്‍ കാരണം. എന്നാല്‍ അടുത്ത ദിവസം തന്നെ കേസില്‍ വിധി പറയുമെന്നാണ്...