
പാലക്കാട് വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ; 45 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു
പുതുക്കോട് വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ. പുതുക്കോട് എം സി പാലസ് എന്ന വിവാഹ മണ്ഡപത്തില്‍ നടന്ന കല്യാണവിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 45 പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും നാട്ടുകാര്‍ പറയുന്നുണ്ട്. കല്ല്യാണത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഞായറാഴ്ച ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടര്‍ന്നാണ് പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നിമിതയുടെ നേതൃത്വത്തില്‍ ഉപയോഗിച്ച ജലത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ മണ്ഡപത്തില്‍ നിന്നും ഉപയോഗിച്ച വെള്ളമാണോ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. അതോടൊപ്പം കല്യാണവിരുന്നിനായി കോഴിയിറച്ചി വാങ്ങിയ കടയില്‍ പരിശോധന നടത്തുമെന്നും കാറ്ററിംഗ് നടത്തിയവരുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)