
ദേശീയ ഭരണഘടനാ ദിനം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ ആചരിച്ചു
ദേശീയ ഭരണഘടനാ ദിനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ആചരിച്ചു. സിവിൽ സ്റ്റേഷനിലെ ഭരണഘടനാ ചത്വരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ പുഷ്പാർച്ചന നടത്തി. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ. മുരളി, സീനിയർ സൂപ്രണ്ടുമാരായ എ.പി. സനൽകുമാർ, വി. പ്രിയ, ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം.യു. ഹസ്രമോൾ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ജി. സൂരജ്, അസിസ്റ്റന്റ് എൻജിനീയർ എ.എസ്. ദിവ്യ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.1949 നവംബർ 26 ന് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും നവംബർ 26 ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
© Copyright - MTV News Kerala 2021





View Comments (0)