
കോഴിക്കോട് രണ്ടു മണിക്കൂറിനിടെ ട്രെയിൻ തട്ടി രണ്ട് മരണം; 15 കിലോമീറ്റർ അകലത്തിൽ മരിച്ചത് യുവാക്കൾ
വ്യത്യസ്ത സംഭവങ്ങളിൽ കോഴിക്കോട് ട്രെയിൻ തട്ടി രണ്ടു മരണം. വെള്ളയിൽ, തിരുവങ്ങൂർ എന്നിവിടങ്ങളിലാണ് 19 വയസുകാരനും 35 വയസുകാരനും മരിച്ചത്. ഇതേത്തുടർന്ന് കോഴിക്കോട്-മംഗളൂരു പാതയിൽ ട്രെയിനുകൾ അൽപസമയം വൈകി.വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം നോർത്തിൽ നിന്നുള്ള അമൃത്സർ എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷൻ വിട്ടതിനു പിന്നാലെയാണ് വെള്ളയിൽ സ്റ്റേഷനു സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചത്. 15 കിലോമീറ്റർ അകലെ തിരുവങ്ങൂർ റെയിൽവേ ഗേറ്റിനു സമീപം വൈകിട്ട് 6.50 ന് മറ്റൊരാൾ ട്രെയിൻ തട്ടി മരിച്ചു. പൊലീസ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)