വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു....
വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കളക്ടർ. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർ‌ഡുകളിലെ സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഓഫീസ്, സ്‌കൂള്‍ സമയമായതിനാല്‍ രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ബസിന്റെ പിന്‍ഭാഗത്തെ ചക്രത്തിനുണ്ടായ തകരാറ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട...
വയനാട് ചൂരൽമലയെ കവർന്നെടുത്ത ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതി പുതിയ ജീവിതം തുടങ്ങുന്നു.തുടർച്ചയായ ദുരന്തങ്ങൾ സമ്മാനിച്ച തീരാവേദനകൾക്കിടയിലാണ് ശ്രുതി   ജീവിതത്തിലേക്ക്  തിരിച്ചുവരുന്നത്. വേദനകളുടെ കടൽ താണ്ടിയ ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപുണ്ടാകും.ഒരു നാടിനെയാകെ തുടച്ചുനീക്കിയ ചൂരൽമല ഉരുൾപൊട്ടലിലാണ് ശ്രുതിയുടെ ലോകം ഒരുനിമിഷം കൊണ്ട് ഇല്ലാതായത്....
വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി. വിക്രം റാണയുടെ മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ കാണാതായ എല്ലാവരെയും കണ്ടെത്തി.കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തിൽ പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ...
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. മീനാക്ഷി പാലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാൾ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ...
കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന തുടരുക. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാപക...
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സർവേയറായി ഉത്തർപ്രദേശ് സ്വദേശി ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരയുടെ മൃതദേഹമാണ് ഏറ്റവും ഒടുവിൽ കണ്ടെത്തിയത്. മൂന്നാമത്തെ സോണിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ ആറായി. അഞ്ച് പേരെയാണ് നേരത്തെ...
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ നാലായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ്,...
കോഴിക്കോട് :താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ...