
ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപുണ്ടാകും; തീരാവേദനകൾ കടന്ന് പുതിയ ജീവിതത്തിലേക്ക്
വയനാട് ചൂരൽമലയെ കവർന്നെടുത്ത ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതി പുതിയ ജീവിതം തുടങ്ങുന്നു.തുടർച്ചയായ ദുരന്തങ്ങൾ സമ്മാനിച്ച തീരാവേദനകൾക്കിടയിലാണ് ശ്രുതി ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. വേദനകളുടെ കടൽ താണ്ടിയ ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപുണ്ടാകും.ഒരു നാടിനെയാകെ തുടച്ചുനീക്കിയ ചൂരൽമല ഉരുൾപൊട്ടലിലാണ് ശ്രുതിയുടെ ലോകം ഒരുനിമിഷം കൊണ്ട് ഇല്ലാതായത്. അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെയാണ് ദുരന്തത്തിൽ ശ്രുതിക്ക് നഷ്ടമായത്. പിന്നീട് ആ പെൺകുട്ടിക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷയും തണലും പ്രതിശ്രുത വരൻ ജെൻസനായിരുന്നു. എന്നാൽ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസനെയും മരണം കവർന്നെടുത്തു.ഒന്നിനുപുറകെ ഒന്നായി വന്ന ദുരന്തങ്ങളിൽ പകച്ചുപോയ ശ്രുതിയെ കേരളം ഒന്നാകെയാണ് നെഞ്ചോട് ചേർത്തത്. സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി ശ്രുതിയെ ചേർത്തുപിടിച്ചു. ഇപ്പോൾ, തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളെ പിന്നിലുപേക്ഷിച്ച് സന്ദീപിന്റെ കൈപിടിച്ച് പുതിയൊരു ജീവിതം തുടങ്ങാൻ ഒരുങ്ങുകയാണ് ശ്രുതി.
© Copyright - MTV News Kerala 2021

View Comments (0)