കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്നിലെയും പരിസരപ്രദേശങ്ങളിലെയും പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം. റോഡുകൾ വാട്ടർ അതോറിറ്റി വെട്ടിമുറിക്കുകയും വലിയ രീതിയിലുള്ള കിടങ്ങുകൾ രൂപപ്പെടുകയും യാത്രക്കാർ നിരവധിതവണ കുഴികളിൽ വീണ് മാരകമായ പരിക്ക് പറ്റുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. വർഷങ്ങളോളമായി പൈപ്പിന്റെ അറ്റകുറ്റി പണികൾ...
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ജീവകാരുണ്യ പ്രവർത്തകരുടെ സ്നേഹസംഗമം നടന്നു.സി. കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു.ആശ്വാസ് വൈസ് ചെയർമാൻ പാറക്കൽ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.എസ്.എം ബോർവെൽ എംഡി ടി. എൻ ഷീജ മുഖ്യാതിഥിയായി.ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്‌ദുൾ അക്ബർ,...
  കാരശ്ശേരി കാരിയോട്ട് ബലരാമ ക്ഷേത്രത്തിൽ കവർച്ച. ഇന്ന് പുലർച്ചെയോടെയാണ് ക്ഷേത്രമതിൽക്കകത്ത് കടന്ന മോഷ്ടാക്കൾ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നത്.ക്ഷേത്രത്തിന് പുറത്തുവെച്ചിരുന്ന ഒരു ഭണ്ഡാരവും അകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവുമാണ് കവർച്ച ചെയ്യപ്പെട്ടത്. ഏണി ഉപയോഗിച്ച് ക്ഷേത്രമതിൽ കെട്ടിനുള്ളിലേക്ക് കടന്ന മോഷ്ടാക്കൾ, ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത...
കാരശ്ശേരി പഞ്ചായത്ത് ഓടതെരുവിൽ ക്രഷറിലെ എംസാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ മുക്കം അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെടുത്തു.ഓടതെരുവിലെ ലങ്ക സുബ്രമണ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ് അബ്ദുറഹിമാൻ എല്ലങ്ങൽ എന്നയാളുടെ പശു അബദ്ധത്തിൽ അകപ്പെട്ടത്. നാട്ടുകാർ ജെസിബി ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായതിനാൽ...
കാരശ്ശേരി പഞ്ചായത്തിലെ ചെറു പുഴയുടെ തീര സംരക്ഷണത്തിനായി നാട്ടു വളർത്തിയ മുളങ്കൂട്ടം പുഴയിലേക്ക് വീണ് പുഴ ഗതിമാറി ഒഴുകിയത് തീരത്തുള്ള കുടിവെള്ള പദ്ധതിക്കും നിരവധി വീടുകൾക്കും ഭീഷണിയാകുന്നു. ചെറുപുഴയിലെ ആലുള്ളകണ്ടി കടവിലെ കുടിവെള്ള പദ്ധതിക്ക് സമീപമുള്ള മുളങ്കൂട്ടമാണ് പുഴയിലേക്ക് ഇടിഞ്ഞ് വീണത്. നൂറോളം കുടുംബങ്ങൾ...
  ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു.കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.2കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ജലീൽ പാലാക്കാംപൊയിലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്.
    മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വനിതകളുടെ വടംവലി മത്സരം ആവേശമായി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലിപ്പൊയില്‍ അങ്ങാടിയില്‍ നടന്ന മത്സരം സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി....
കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക ക്രമക്കേടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. സഹകാരി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത് . അഴിമതിക്കാരായ ജീവനക്കാരെ പുറത്താക്കുക, കാരശ്ശേരി ബാങ്കിലെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടന്നത്.CPIM ഏരിയ സെക്രട്ടറി VK വിനോദ് മാർച്ച്‌...
കോഴിക്കോട് :മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. മുക്കത്തിന് സമീപം ചേന്ദമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുള്ള ബസാം (7)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്.വീടിൻ്റെ സമീപത്ത് മത്സ്യം വളർത്തുന്നതിന് നിർമ്മിച്ചതായിരുന്നു കുളം.കൂട്ടുകാരോടൊപ്പം...
മുക്കം: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട ജബ്ബാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫും ജബ്ബാറിന്റെ ഓടത്തെരുവിലുള്ള വീട്ടിലെത്തിയാണ് ആദ്യ ഗഡുവായി 5 ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങൾക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച...