കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പോക്‌സോ കേസ് പ്രതി വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 16കാരനെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുട്ടി ബഹളം വെച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.പ്രതിയുടെ മകനും ഭാര്യയും രണ്ട് കൊച്ചുമക്കളും...
ഒന്നര വയസുകാരന്റെ മരണത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ ചുണ്ടില്‍ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രമായിരുന്നു. മൂന്ന് ദിവസംകൊണ്ട് ആ മുറിവ് ഉണങ്ങുമായിരുന്നുവെന്നും...
പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ വീടിന് തീയിട്ട് മകന്‍. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം നടന്നത്. ആയിക്കര സ്വദേശിയായ അഭിഷേകാണ് സ്വന്തം വീടിന് തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പണം നല്‍കിയില്ലെങ്കില്‍ തീവെക്കുമെന്ന് അഭിഷേക് ഭീഷണി മുഴക്കിയികുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി...
കണ്ണൂര്‍ പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗുരുതരമായ വിഷയമാണിതെന്നും ഇന്ന് വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഒന്നര വയസുകാരന്‍ മരിച്ചതില്‍ ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനസ്‌തേഷ്യ ഡോക്ടര്‍...
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ചു അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വെൻ്റിലേറ്ററിലായിരുന്ന കുട്ടി ഇന്നലെയാണ് കണ്ണൂർ ബിഎംഎച്ച്...
കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്....
കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. രണ്ടുവയസുകാരന്‍ വെന്റിലേറ്ററില്‍. എരമം സ്വദേശിയായ രണ്ടുവയസുകാരനാണ് ചികിത്സയിലുളളത്. ചുണ്ടിന് മുറിവ് പറ്റി ആശുപത്രിയില്‍ എത്തിയതാണ് കുട്ടി. അനസ്‌തേഷ്യ നല്‍കിയതിന് ശേഷം ബോധരഹിതനായി. ആശുപത്രിയ്ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം...
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് ഇ ഡി എത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇ ഡി സംഘം വീടിന് സമീപത്ത് എത്തിയത്. പാതിരിയാട് വില്ലേജ് ഓഫീസറില്‍ നിന്നും ഇ ഡി സംഘം...
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു മാസം മുന്‍പ് നടന്ന ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ വന്‍ തട്ടിപ്പെന്ന് സംശയം. ജൂണ്‍ ഒന്നിന് നടന്ന ഉദ്ഘാടനത്തിന് പിന്നാലെ ആര്‍ട് ഗ്യാലറിയിലെ മിക്ക വസ്തുക്കളും കാണാനില്ല. തെയ്യത്തിന്റെ രൂപം മാത്രമാണ് ബാക്കിയുള്ളത്. ഗവര്‍ണര്‍ സ്ഥാപിച്ച ശിലാഫലകവും ഇളക്കി മാറ്റിയ...
കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കുപ്പത്താണ് അപകടം നടന്നത്. പത്ത് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിലും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തകരമെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.