കൊച്ചിയില്‍ ബാലവേലയ്ക്കായി എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കാണ് ബിഹാറില്‍ നിന്ന് കുട്ടികളെ എത്തിച്ചത്. മണിക്കൂറിന് 50 രൂപ കൂലിക്കായിരുന്നു ജോലി ചെയ്യാനായി കുട്ടികളെ കൊണ്ടുവന്നത്. സംഭവത്തില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിലായിട്ടുണ്ട്. കുട്ടികളെ എത്തിച്ച ഏജന്റിനായി അന്വേഷണം...
യൂട്യൂബര്‍ അജു അലക്‌സിന് (ചെകുത്താന്‍) നേരെ ആക്രമണമെന്ന് പരാതി. നടന്‍ മോഹന്‍ലാലിനേയും ആരാധകരേയും അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം. കളമശ്ശേരി പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചുവെന്നാണ് അജു അലക്‌സിന്റെ പരാതി. അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരാമര്‍ശം...
വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവുമായി ഉണ്ടാക്കിയ കരാ‍ര്‍ രേഖകളാണ് പുറത്തു വന്നത്. ആശുപത്രിയിലെ ചികിത്സ സേവനങ്ങള്‍...
കൊച്ചി അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല. മൂന്നുപേരുടെ സാമ്പിളുകളില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടലിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പുണിത്തുറ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടല്‍ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചിരുന്നു.അല്‍ റീം റെസ്റ്ററന്റിന്റെ കത്രിക്കടവിലുള്ള ഔട്ട്‌ലെറ്റിലാണ് കഴിഞ്ഞ...
കൊച്ചി ചെറായിയില്‍ വിദ്യാര്‍ത്ഥി സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ സംഭവത്തില്‍ കേസെടുത്ത് മുനമ്പം പൊലീസ്. കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിനെതിരെയാണ് കേസെടുത്തത്. സുല്‍ത്താന്‍ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബസ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.പറവൂര്‍ ബോയ്‌സ് സ്‌കൂളിലെ...
തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സു​ഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസിൽ തടവിൽ കഴിയുകയാണ് സു​ഗതൻ. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു. ജനാധിപത്യത്തിൽ...
തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസാണ്...
വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിൻ്റെ ഭാ​ഗമായി സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ചോദ്യം ചെയ്തു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്നാണ് പരിശോധന. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ്...
കോറോ ഹെല്‍ത്തിലെ ജീവനക്കാരെ പിരിച്ചിട്ടുവിട്ടതില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ച തുടരും. 20 ന് വീണ്ടും ചര്‍ച്ച നടത്തും. ജീവനക്കാരുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സ്റ്റാറ്റസ് ക്വോ...
എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം. പൂര്‍വ്വ വിദ്യാർത്ഥിയാണ് 8 കട്ടിലുകൾ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാള്‍ കട്ടിൽ കടത്താന്‍ എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന്‍ ഇയാളെ തടഞ്ഞ് നിറുത്തി വിവരം...