ടോറസ് ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷ കുമാരി(59)യാണ് മരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മറിഞ്ഞ സ്‌കൂട്ടര്‍ ഒരു വശത്തേക്ക് ചരിയുകയും റോഡില്‍ വീണ ഉഷ കുമാരിയുടെ ദേഹത്തിലൂടെ ടോറസ് കയറി ഇറങ്ങുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന...
പത്തനംതിട്ട അടൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷെഹനയുടെ ആണ്‍ സുഹൃത്ത് ഏഴുകുളം സ്വദേശി അരുണാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. സംഭവ സമയം യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്ന അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു....
പെട്ടിക്കടയിൽ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശ്ശേരിമല സ്വദേശി ജസ്റ്റിന്‍ തോമസ്, സഹായി ബിജീഷ് എന്നിവരാണ് അറസ്റ്റിലായത്. യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ കുപ്പി എന്ന വ്യാജേനയാണ് പെട്ടിക്കടയില്‍ വാറ്റ് ചാരായം വില്‍പന നടത്തിയിരുന്നത്. റാന്നി...
ഗവിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് കാടിന് നടുവില്‍ ബ്രേക്ക് ഡൗണായി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസാണ് ബ്രേക്ക് ഡൗണ്‍ ആയത്. ഗവിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ കാറ്റാടിക്കുന്നിൽ എത്തിയപ്പോഴായിരുന്നു തകരാറുണ്ടായത്.കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ബസില്‍ ഉണ്ടായിരുന്ന മെക്കാനിക്...
ആറന്മുള വിമാനത്താവള പദ്ധതിക്കായി ഡ്രോണ്‍ സര്‍വ്വേ നടത്തിയതില്‍ വിവാദം. പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലാണ് ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ ഏജന്‍സിയെ എത്തിച്ച് സര്‍വേ നടത്തിയത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെയാണ് കഴിഞ്ഞ ദിവസം...
ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ കൂട്ടാളിയും അറസ്റ്റിൽ. പത്തനംതിട്ട എഴുമറ്റൂർ സ്വദേശിയും വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുമായ ഷർഫിൻ സെബാസ്റ്റ്യൻ നേരത്തെ എംഡിഎംഎയുമായി അറസ്റ്റിലായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി...
പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥന്‍ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിലാണ് സംഭവം നടന്നത്. 75കാരനായ മാത്തുക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ ലിഫ്റ്റിലാണ് ഇദ്ദേഹം കുടുങ്ങിയത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു.ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് മാത്തുക്കുട്ടി. വീട്ടില്‍ നിന്നും റോഡിലേക്ക്...
പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് 20കാരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. കൂടല്‍ എസ്‌ഐ ജയമോഹനും സംഘവും മര്‍ദിച്ചതായാണ് യുവാവിന്റെ പരാതി.സിവില്‍ വേഷത്തില്‍ പൊലീസ് തന്റെ വീട്ടിലെത്തുകയും ബലപ്രയോഗത്തിലൂടെ വാഗണര്‍ കാറില്‍...
പത്തനംതിട്ടയില്‍ പതിനാറ് വയസുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചതായി പരാതി. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.കൊല്ലം ജില്ലയിലെ സ്‌കൂളിലായിരുന്നു വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്. ഇവിടെവെച്ചു നടന്ന കൗണ്‍സിലിങ്ങിനിടെയാണ്...
പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികൾ എന്നാണ് സൂചന. ആറുപേരെ തിരിച്ചറിഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയായത്. സ്കൂളിലെ കൗൺസിലിംഗിലാണ് പെണ്‍ കുട്ടിയുടെ വെളിപ്പെടുത്തൽ. സംഭവത്തില്‍ കൂടൽ പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു....