
ഇനിമുതൽ ശബരിമല അരവണയും സ്വാമി പ്രസാദം കിറ്റുകളും പോസ്റ്റൽ വഴി വീട്ടിലെത്തും
ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ഇനി അരവണയും ഉണ്ണിയപ്പവും ഭക്തർ ആഗ്രഹിക്കുന്ന അളവിൽ രാജ്യത്തെ ഏത് വിലാസത്തിലേക്കും ഇന്ത്യൻ തപാൽ വകുപ്പ് സുരക്ഷിതമായി എത്തിച്ചുനൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് നടപ്പാക്കുന്ന സ്വാമി പ്രസാദം പദ്ധതിയിലൂടെയാണ് സന്നിധാനത്ത് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.2026-27 മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്വാമി പ്രസാദം ബുക്കിങ് കൗണ്ടർ ആരംഭിച്ചു.ദേവസ്വം ബോർഡിൻ്റെ അരവണ-അപ്പം വിതരണ കൗണ്ടറുകൾക്ക് സമീപമാണ് ഈ സേവനകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ദർശനത്തിനുശേഷം പ്രസാദങ്ങൾ കൈയിൽ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും തിരക്കും ഒഴിവാക്കാൻ ഈ സംവിധാനം ഭക്തരെ ഏറെ സഹായിക്കും.
© Copyright - MTV News Kerala 2021





View Comments (0)