
മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടം; നിര്‍ത്തിയിട്ട ടിപ്പറില്‍ കാറിടിച്ച് മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കർണാടകയിലെ മാണ്ഡ്യയിൽ മൈസൂരു–ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി വിദ്യാർഥികൾ മരിച്ചു. അപകടത്തിൽപ്പെട്ട മൂവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം.മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് അരക്കിണർ എടക്കണ്ടി പറമ്പ് മാത്തോട്ടം പുത്തൻപുരയിൽ കെ. ബാസിൽ മുഹമ്മദ് അലിയും കോഴിക്കോട് നല്ലളം അരീക്കാട് ഉറവൻകുളം നിയാസ് നിവാസിൽ പി.പി. ലിഫൈൻ മുഹമ്മദ് നിയാസുമാണ് മരിച്ചവർ. മൂന്നാമത്തെ വിദ്യാർഥി ഒരു യുവതിയാണ്. ഒപ്പം യാത്ര ചെയ്ത കോഴിക്കോട് അരക്കിണർ സ്വദേശി ബേസിൽ മുഹമ്മദ് അലിക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച മഹീന്ദ്ര ഥാർ ജീപ്പ് മണൽ കയറ്റിപ്പോയ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. മണൽ കയറ്റി വന്ന ലോറിയെ ആർടിഒ ഉദ്യോഗസ്ഥർ പിന്തുടർന്നെത്തി തടയുകയായിരുന്നു. അപ്രതീക്ഷിതമായി ലോറി നിർത്തിയതോടെ പിന്നിൽ വന്ന മഹീന്ദ്ര ഥാർ അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മണ്ഡ്യ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ആയിരുന്നു സംഭവം.മൃതശരീരങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ കെ.എം.സി.സി മാണ്ഡ്യ ഘടകത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.
© Copyright - MTV News Kerala 2021





View Comments (0)