
തക്കാളിപ്പനി പടരുന്നു; അങ്ങനെയൊരു രോഗത്തെപ്പറ്റി കേട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തക്കാളിപ്പനി റിപ്പോർട്ടു ചെയ്യുമ്പോഴും ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഇതുൾപ്പെടുന്നില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നാലും അഞ്ചും കുട്ടികളാണ് പ്രതിദിനം തക്കാളിപ്പനിയെത്തുടർന്ന് ചികിത്സ തേടി എത്തുന്നത്. ഈ ആഴ്ച എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. സാധാരണയായി കുട്ടികളിൽ വന്നു പോകുന്ന അസുഖമായതിനാലും കൂടുതൽ സങ്കീർണമാകാത്തതിനാലുമാണ് തക്കാളിപ്പനി പകർച്ചവ്യാധിപ്പട്ടികയിൽ വരാത്തതെന്നാണ് ഡോക്ടർമാരിൽ നിന്ന് ലഭിക്കുന്ന വിവരം. തക്കാളിപ്പനിയുടെ വിവരങ്ങളറിയാൻ ആരോഗ്യ വകുപ്പ് ഓഫിസിൽ ചെന്നപ്പോൾ തക്കാളിപ്പനിയെന്ന രോഗത്തെപ്പറ്റി കേട്ടിട്ടില്ലെന്നായിരുന്നു ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരന്റെ പരാമർശം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)