68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് (സ്‌കൂള്‍ ഒളിംപിക്‌സ്) ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബര്‍ 25 മുതല്‍ 31 വരെ ഏഴ് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട്...
മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (എം.ആർ.എസ്.) നേരിടുന്ന അടിസ്ഥാന സൗകര്യ വികസന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ടീച്ചർ അറിയിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം ഉടൻ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും...
കുഞ്ഞു പരിസ്ഥിതി പ്രവർത്തകയും കോമൺ ഗ്രൗണ്ട് അക്കാദമി 2–ാം ക്ലാസ് വിദ്യാർഥിയുമായ റൂഹി മൊഹസബിനെ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നേരിട്ട് അഭിനന്ദിച്ചു. തിരുവനന്തപുരം സന്ദർശന വേളയിൽ കേരള ലോക് ഭവനിൽ ഉപരാഷ്ട്രപതിയെ കാണാൻ റൂഫിക്ക് അനുമതി ലഭിച്ചു. അവിടെവച്ചു ഉപരാഷ്ട്രപതി റൂഫിയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു....
ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ഓപറേഷൻ തൂഫാനെന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതിന്റെ സ്വാധീനം വളർന്നെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസ് സംസ്ഥാന അത്‌ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റിന്റെ പ്രചാരണാർഥം ‘ഓപറേഷൻ തൂഫാൻ’ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘യെസ്...
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട പ്രഖ്യാപനം നടത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന മാഫിയകളുടെ വേരറുക്കുന്ന ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാംഘട്ടം ഈമാസം 28 ന് തുടങ്ങുമെന്ന് ചെന്നിത്തല വ്യക്തമാക്കി. തദ്ദേശ വകുപ്പിന്‍റെ സഹകരണത്തോടെയാണ് രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുക. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍,...
പുതുയുഗ കേരളത്തിന് പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം. കോഴിക്കോട്) സംഘടിപ്പിച്ച രണ്ടു ദിവസത്തെ ‘റീ ഇമാജിനിങ് കേരളം’ ശില്പശാല സമാപിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും ശില്പശാലയിൽ പങ്കെടുത്തു.കേരളത്തിന്റെ മനുഷ്യകേന്ദ്രിത വികസന മാതൃക നിലനിർത്തിക്കൊണ്ട്...
താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ഫോർച്യൂണർ കാറാണ് ആസിം എന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്. കോഴിക്കോട് നിന്ന് കണ്ണപ്പൻകുണ്ടിലേക്ക് പോകുകയായിരുന്നു ബസ്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കാർ യാത്രികരായ മം​ഗലാപുരം സ്വദേശി...
കോഴിക്കോട് ആറുവരി ദേശീയ പാതയില്‍ നിയമം ലംഘിച്ച് കെഎസ്ആര്‍ടിസി ബസ്. കോഴിക്കോട് ബൈപ്പാസിലൂടെയാണ് ആറ് കിലോമീറ്റര്‍ ദൂരം തെറ്റായ ദിശയില്‍ ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിയെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.യാത്രക്കാരുമായി രാമനാട്ടുകരയ്ക്ക് സമീപമുള്ള മേല്‍പാലത്തിലൂടെയാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം...
കോഴിക്കോട് വടകരയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. വടകര മുക്കാളി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. ലോറി മറിഞ്ഞതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. പിന്നീട് ലോറി ട്രാക്കിൽ നിന്ന് മാറ്റി ഗതാഗതം പുനരാരംഭിച്ചു. പരശുറാം, കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ വൈകിയോടുകയാണ്.ശനി പകൽ 7.30ഓടെയാണ് സംഭവം....
സ്ത്രീവിരുദ്ധ പരാമര്‍ശ ആരോപണത്തിൽ നിലപാട് വിശദീകരിക്കാന്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയും. പരാമര്‍ശത്തില്‍ വ്യക്തതയും വരുത്തും. ഇന്നലെ തൃശൂര്‍ സമ്മേളനത്തില്‍ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു.സ്ത്രീകളെ കുഴിച്ചുമൂടണമെന്ന്...