അടച്ചിട്ട വീട്ടില്‍ നിന്ന് തോക്കിന്റെ 70ഓളം തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്‍മുട്ടി ജിതിന്‍ മൈക്കിള്‍(39), ഈങ്ങാപ്പുഴ മലപുറം വെള്ളാടിക്കാവില്‍ കെ.എം ഷാജി(48), താമരശ്ശേരി കമ്മാളുക്കുന്നത്ത ബൈജു എന്നിവരെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. താമരശ്ശേരി...
വർഷങ്ങളായി കാത്തിരിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് പുതിയ മെട്രോ നിർമിക്കാനൊരുങ്ങുന്നത്. സർക്കാരിൻ്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പഠനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് കാലതാമസമില്ലാതെ...
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസം നടക്കാവിലെ കൊട്ടാരംറോഡിൽ റോഡരികിൽ സ്റ്റീൽബോംബുകൾ കണ്ടെത്തിയെന്ന ഫോൺവിളി വന്നപ്പോൾ സിറ്റിപോലീസ് ഒന്നുഞെട്ടി. ഫോൺ വിളിക്ക് പിന്നാലെ പോലീസ് വാഹനങ്ങളിട്ട് ബോംബ് കണ്ടെത്തിയ ഭാഗം വളഞ്ഞു.പ്രദേശത്താകെ വിവരം പരന്നതോടെ ആളുകളും ഭയപ്പാടിലായി. പിന്നാലെ ബോംബ് സ്‌ക്വാഡും ഡോഗ്...
സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് നടക്കും. ഒക്ടോബർ 24 മുതൽ 29 വരെ നടക്കുന്ന കായികമേളയ്ക്ക് എൻഐടി ഗ്രൗണ്ട് മുഖ്യവേദിയാകും. സ്കൂൾ കായിക മാമാങ്കത്തിൽ 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കും. 14,17, 19 കാറ്റഗറികളിലായാണ് മത്സരം നടക്കുന്നത്. ഈ മാസം ആറാം തീയതി...
കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു. സെപ്റ്റംബർ...
റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍. കോഴിക്കോട് ചേളന്നൂര്‍ 8/2 അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്ത് ആളൊഴിഞ്ഞ ഭാഗത്താണ് പൗച്ചുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. കവറുകള്‍ പൊട്ടിക്കാത്ത പുതിയ മോഡല്‍ പൗച്ചുകളാണ് കണ്ടെത്തിയത്.എതെങ്കിലും മൊബൈല്‍ ഫോണ്‍ കടകളില്‍നിന്ന് മോഷണം...
നഗരത്തിൽ ഓൺലൈൻ ടാക്സി യാത്രയ്ക്കിടെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ. പൊറ്റമ്മല്‍ സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ കോഴിക്കോട് നഗരത്തിൽ സ്ത്രീകൾക്ക് നേരെ ആക്രമണം. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവ് സ്ത്രീകളെ മർദിച്ചു. കുടുംബശ്രി ജില്ലാമിഷൻ...
ആറുവരി ദേശീയപാതയില്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി റോങ് സൈഡില്‍ പാഞ്ഞ ‘കൃതിക’ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഡ്രൈവര്‍ എടപ്പാളിലെ മോട്ടോര്‍ വാഹന പരിശീലന കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നേടണമെന്നും...
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കർണാടക ആർ.ടി.സി ഫ്ലൈ ബസ് സർവിസിന് മികച്ച പ്രതികരണം. ആഗസ്റ്റ് 15ന് സർവിസ് ആരംഭിച്ച് ബസിൽ കോഴിക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നാണു കൂടുതൽ പേർ കയറുന്നത്. നേരത്തെ മൈസൂരുവിലെത്തിയാണ് ഇവർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ബസിൽ കയറിയിരുന്നത്.കോഴിക്കോട് നിന്ന് പുറപ്പെടുന്ന...
മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.ഓഗസ്റ്റ് 10 നാണ് പേരാമ്പ്രയിലെ ഒരുവീട്ടിൽ...









