മുളങ്കൂട്ടം വീണ് പുഴ ഗതിമാറി ഒഴുകി; പമ്പ് ഹൗസും വീടുകളും ഭീഷണിയിൽ

MTV News 0
Share:

കാരശ്ശേരി പഞ്ചായത്തിലെ ചെറു പുഴയുടെ തീര സംരക്ഷണത്തിനായി നാട്ടു വളർത്തിയ മുളങ്കൂട്ടം പുഴയിലേക്ക് വീണ് പുഴ ഗതിമാറി ഒഴുകിയത് തീരത്തുള്ള കുടിവെള്ള പദ്ധതിക്കും നിരവധി വീടുകൾക്കും ഭീഷണിയാകുന്നു. ചെറുപുഴയിലെ ആലുള്ളകണ്ടി കടവിലെ കുടിവെള്ള പദ്ധതിക്ക് സമീപമുള്ള മുളങ്കൂട്ടമാണ് പുഴയിലേക്ക് ഇടിഞ്ഞ് വീണത്. നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയാണ് ഭീഷണി നേരിടുന്നത്. പ്രദേശത്തെ അഞ്ച് വീടുകളും ഭീഷണിയിലാണ്. നിരവധി തവണ പഞ്ചായത്ത് അധികൃതരെയും മുൻ എം.എൽ.എയെയും അപകട ഭീഷണി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ വീടുകളുടെ ചുറ്റു മതിലുകൾ പുഴയിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. ഇതെടുത്തു മാറ്റി പുഴയുടെ സ്വഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും തീരം കെട്ടി സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Share:
കാരശ്ശേരി പഞ്ചായത്തിലെ ചെറു പുഴയുടെ തീര സംരക്ഷണത്തിനായി നാട്ടു വളർത്തിയ മുളങ്കൂട്ടം പുഴയിലേക്ക് വീണ് പുഴ ഗതിമാറി ഒഴുകിയത് തീരത്തുള്ള കുടിവെള്ള പദ്ധതിക്കും നിരവധി വീടുകൾക്കും ഭീഷണിയാകുന്നു. ചെറുപുഴയിലെ ആലുള്ളകണ്ടി കടവിലെ കുടിവെള്ള പദ്ധതിക്ക് സമീപമുള്ള മുളങ്കൂട്ടമാണ് പുഴയിലേക്ക് ഇടിഞ്ഞ് വീണത്. നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയാണ് ഭീഷണി നേരിടുന്നത്. പ്രദേശത്തെ അഞ്ച് വീടുകളും ഭീഷണിയിലാണ്. നിരവധി തവണ പഞ്ചായത്ത് അധികൃതരെയും മുൻ എം.എൽ.എയെയും അപകട ഭീഷണി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലന്നും നാട്ടുകാർ പറഞ്ഞു....മുളങ്കൂട്ടം വീണ് പുഴ ഗതിമാറി ഒഴുകി; പമ്പ് ഹൗസും വീടുകളും ഭീഷണിയിൽ