
കോഴിക്കോട് :മാവൂർ പൊൻപാറ കുന്നിനു താഴെ പിഡബ്ല്യുഡി സ്ഥലത്ത്പ്ലാസ്റ്റിക് മറക്ക് ഉള്ളിൽ താമസിക്കുന്ന മുത്തുവിനും കുടുംബത്തിനും ഇനി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാം.വാർത്തയുടെ അടിസ്ഥാനത്തിൽ
കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ എംഎ റസാക്ക് മാസ്റ്ററുടെ ഇടപെടലിന്റെ ഫലമായാണ് മുത്തുവും കുടുംബവും ആദ്യം താൽക്കാലികമായുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുക.മാവൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പനകുഴിയിൽ
ഒരു വീട്ടിലേക്ക് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് മുത്തുവിനെയും കുടുംബത്തെയും മാറ്റുമെന്ന് എംഎൽഎ അറിയിച്ചു.
കൂടാതെ റേഷൻ കാർഡ് ഇല്ലാത്തത് സംബന്ധിച്ച വിഷയം കോഴിക്കോട് ജില്ലാ കലക്ടറുമായിചർച്ച ചെയ്തതായി എംഎൽഎ അറിയിച്ചു.
റേഷൻ കാർഡ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടിസ്വീകരിക്കണമെന്ന് ജില്ലാ കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി പൊൻപാറക്കുന്നതിന് താഴെ പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയിലാണ് മുത്തുവും കുടുംബവും താമസിക്കുന്നത്.
കോഴിക്കോട് നഗരത്തിൽ സർക്കസ് കളിച്ചാണ് മുത്തു കുടുംബം പുലർത്തുന്നത്.ഏറെക്കാലമായി ഒരു വീടിനുവേണ്ടി പല ഇടങ്ങളിൽ കയറിയിറങ്ങിയെങ്കിലും സാധിച്ചിരുന്നില്ല.
അതിനിടയിലാണ് ഇപ്പോൾ വാർത്തയുടെ അടിസ്ഥാനത്തിൽ മുത്തുവിനെയും കുടുംബത്തെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്.
© Copyright - MTV News Kerala 2021





View Comments (0)