
ജില്ലാ സ്കൂൾ കലോത്സവം ഇത്തവണ മുക്കത്ത്. മുക്കം ഉപജില്ല രൂപീകരണത്തിനു ശേഷം ആദ്യമായാണു ജില്ലാ സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്. മുക്കം ഓർഫനേജ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആണു പ്രധാന വേദി. സംഘാടക സമിതി രൂപീകരണം 26ന് 2ന് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ്.അമൃത അറിയിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നു 90,00 മത്സരാർഥികൾ പങ്കെടുക്കും. കലോത്സവം നവംബർ 29ന് ആരംഭിച്ചു ഡിസംബർ 3ന് സമാപിക്കും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)