പണം ഗൂഗിൾ പേ ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ചു; ജ്വല്ലറിയിൽ നിന്ന് സ്വർണ ബ്രേസ്‌ലെറ്റുമായി യുവാവ് മുങ്ങി

MTV News 0
Share:

കോഴിക്കോട് രാമനാട്ടുകരയില്‍ ജ്വല്ലറിയില്‍ തട്ടിപ്പ്. പണം ഗൂഗിള്‍ പേ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് യുവാവ് സ്വര്‍ണവുമായി മുങ്ങി. 1.48 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്‌ലെറ്റ് ആണ് യുവാവ് കൈക്കലാക്കിയത്. കടയുടമയുടെ പരാതിയില്‍ ഫറോക്ക് പൊലീസ് കേസെടുത്തു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.