
ഇരുവഴിഞ്ഞിപുഴയിൽ നീർനായകളുടെ വിളയാട്ടം കാരണം ബുദ്ധിമുട്ട്. ഞായറാഴ്ച രാവിലെ 11ഓടെയാണ് കക്കാട് മാളിയേക്കൽ കടവിൽ നീർനായ്ക്കൾ കൂട്ടമായി കരയിലും പുഴയിലും വിഹരിച്ചത്. റോഡിലൂടെ കടന്നുപോയ യാത്രക്കാരും ബസ് സ്റ്റോപ്പിലുള്ളവരും ദൃക്സാക്ഷികളായി. അടുത്ത് കാലത്തായി ഇവയുടെ ഉപദ്രവം വർധിച്ചിരിക്കുകയാണ്. കൊടിയത്തൂർ, ചേന്ദമംഗല്ലൂർ, കാക്കാട്, കാരശ്ശേരി നിവാസികളായ നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നീർനായ കടിച്ചത്. കാരശ്ശേരി,കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻവീട്ടിൽ, കക്കാട് എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായകൾ സഞ്ചരിക്കുന്നത്.ഇരുവഞ്ഞിപ്പുഴയിൽ വർധിച്ചുവരുന്ന നീർനായ ആക്രമണത്തിനെതിരെ ‘എന്റെ സ്വന്തം ഇരുവഞ്ഞി’ കൂട്ടായ്മയുടേ നേതൃത്വത്തിൽ കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരായ ഡോ. പി. ബാലകൃഷ്ണൻ, ഡോ. പി. രാജൻ എന്നിവർ ഇരുവഞ്ഞിപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. നീർനായകൾ വിഹരികുന്നത് കാരണം പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തില്‍ ഇറങ്ങി കുളിക്കാനോ വസ്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ രക്ഷപ്പെടാൻ സാധിക്കുന്നില്ല.
© Copyright - MTV News Kerala 2021





View Comments (0)