
സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ പരമ്പരാഗത മൈക്ക് അനൗൺസ്‌മെന്റുകൾ ഒഴിവാക്കാൻ ആലോചന
പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ പരമ്പരാഗത മൈക്ക് അനൗൺസ്‌മെന്റുകൾ ഒഴിവാക്കാൻ ആലോചന. ബസ്സുകളുടെ സമയക്രമവും റൂട്ടുകളും തത്സമയം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കാനാണ് തീരുമാനം. ഡിസംബർ പകുതിയോടെ പദ്ധതി നടപ്പിലാക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.ബസ്സുകളുടെ വരവും പോക്കും തത്സമയം അറിയാൻ സാധിക്കുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ടിക്കറ്റിംഗ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ കെഎസ്ആർടിസി ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)