മാതാപിതാക്കളെ കാണാതെ കുട്ടി ട്രെയിനിൽ; ജീവനക്കാരുടെ ഇടപെടലിൽ സുരക്ഷിതമായി കൈമാറി

MTV News 0
Share:

കോഴിക്കോട്–എറണാകുളം ജനശതാബ്ദി എക്സ്പ്രസിൽ മാതാപിതാക്കളെ കാണാതെ ഒറ്റപ്പെട്ടു പോയ ചെറിയ കുട്ടിയെ സമയോചിതമായി കണ്ടെത്തി സുരക്ഷിതമായി റെയിൽവേ അധികൃതർക്ക് കൈമാറി.ട്രെയിൻ തിരൂരിലെത്തുന്നതിന് മുമ്പാണ് പ്രതീഷ് സാറിന് കുട്ടിയെക്കുറിച്ച് ഫോൺ സന്ദേശം ലഭിച്ചത്. മാതാപിതാക്കളാരും കൂടെയില്ലാത്ത കുട്ടി D8 കോച്ചിലുണ്ടെന്ന വിവരത്തെ തുടർന്ന് അദ്ദേഹം ഉടൻ കോച്ചിലെത്തി. ഭയന്ന് കരയേണ്ട സാഹചര്യത്തിലായിരുന്ന കുട്ടി പ്രതീഷ് സാറിനൊപ്പം ശാന്തമായി നിൽക്കുന്നതാണ് അവിടെ കണ്ടത്.തുടർന്ന് കൊമേഴ്സ്യൽ കൺട്രോളിലേക്ക് വിവരം കൈമാറുകയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉടൻ അനൗൺസ്മെന്റ് നടത്തുകയും ചെയ്തു. അനൗൺസ്മെന്റ് കേട്ടതിനെ തുടർന്ന് കുട്ടിയെ കാണാതെ വിഷമിച്ചിരുന്ന മാതാപിതാക്കൾ കോഴിക്കോട് ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെട്ടു. തുടർന്ന് കുട്ടിയെ തിരൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (RPF) സുരക്ഷിതമായി കൈമാറി.സമയോചിതമായ ഇടപെടലിലൂടെയും ജാഗ്രതയോടെയും സാഹചര്യം കൈകാര്യം ചെയ്ത പ്രതീഷ് സാറിന് യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും അഭിനന്ദനം.

Share:
കോഴിക്കോട്–എറണാകുളം ജനശതാബ്ദി എക്സ്പ്രസിൽ മാതാപിതാക്കളെ കാണാതെ ഒറ്റപ്പെട്ടു പോയ ചെറിയ കുട്ടിയെ സമയോചിതമായി കണ്ടെത്തി സുരക്ഷിതമായി റെയിൽവേ അധികൃതർക്ക് കൈമാറി.ട്രെയിൻ തിരൂരിലെത്തുന്നതിന് മുമ്പാണ് പ്രതീഷ് സാറിന് കുട്ടിയെക്കുറിച്ച് ഫോൺ സന്ദേശം ലഭിച്ചത്. മാതാപിതാക്കളാരും കൂടെയില്ലാത്ത കുട്ടി D8 കോച്ചിലുണ്ടെന്ന വിവരത്തെ തുടർന്ന് അദ്ദേഹം ഉടൻ കോച്ചിലെത്തി. ഭയന്ന് കരയേണ്ട സാഹചര്യത്തിലായിരുന്ന കുട്ടി പ്രതീഷ് സാറിനൊപ്പം ശാന്തമായി നിൽക്കുന്നതാണ് അവിടെ കണ്ടത്.തുടർന്ന് കൊമേഴ്സ്യൽ കൺട്രോളിലേക്ക് വിവരം കൈമാറുകയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉടൻ അനൗൺസ്മെന്റ് നടത്തുകയും ചെയ്തു. അനൗൺസ്മെന്റ്...മാതാപിതാക്കളെ കാണാതെ കുട്ടി ട്രെയിനിൽ; ജീവനക്കാരുടെ ഇടപെടലിൽ സുരക്ഷിതമായി കൈമാറി