
താമരശ്ശേരി ചുരത്തിൽ വീണ്ടും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ആറാം വളവിൽ പുലർച്ചെ രണ്ടരയോടെ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് കയറ്റം കയറാൻ സാധിക്കാതെ കുടുങ്ങിയതാണ് തടസ്സത്തിന് കാരണമായത്.രണ്ടര മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ പുലർച്ചെ അഞ്ച് മണിയോടെ ലോറി റോഡിൽ നിന്നും മാറ്റി മാറ്റിയെങ്കിലും ചുരത്തിലെ ഗതാഗതതടസ്സം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.റോഡിന്റെ ഇരുഭാഗങ്ങളിലേക്കും കിലോമീറ്ററുകളോളം നീളത്തിലാണ് നിലവിൽ വാഹനങ്ങളുടെ നിര നീണ്ടുകിടക്കുന്നത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ജോലിക്കായി പോകുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും അടക്കം നൂറുകണക്കിന് യാത്രക്കാരാണ് ചുരത്തിൽ വഴിയിലായിരിക്കുന്നത്.ആഴ്ചയിൽ അഞ്ച് ദിവസത്തോളമെങ്കിലും ലോറികളോ ബസുകളോ വളവുകളിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നത് ഇവിടെ പതിവു സംഭവമായി മാറിക്കഴിഞ്ഞു.
© Copyright - MTV News Kerala 2021




View Comments (0)