
അങ്കണവാടിയില്‍ മൂന്ന് വയസ്സുകാരനെ മര്‍ദ്ദിച്ചതായി പരാതി; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
കൊയിലാണ്ടി കൊടക്കാട്ടുമുറി 29-ാം നമ്പര്‍ പുതുക്കുടി അങ്കണവാടിയില്‍ മൂന്ന് വയസ്സുകാരനെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ അധ്യാപിക രേഷ്മയെ സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്) അധികൃതര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊടക്കാട്ടുമുറി സ്വദേശിയായ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.അങ്കണവാടിയില്‍ വെച്ച് വിസര്‍ജനം നടത്തിയതിനാണ് അധ്യാപിക കുട്ടിയെ തല്ലിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അങ്കണവാടിയില്‍ നിന്ന് വീട്ടിലെത്തിയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കാല്‍ത്തുടയില്‍ വിരല്‍പ്പാടുകള്‍ കണ്ടതോടെയാണ് രക്ഷിതാക്കള്‍ വിവരം തിരക്കിയത്. അധ്യാപിക അടിച്ചതാണെന്ന് കുട്ടി പറയുകയും, അങ്കണവാടിയിലെ മറ്റ് കുട്ടികള്‍ ഇത് ശരിവെക്കുകയും ചെയ്തതായി പിതാവ് വ്യക്തമാക്കി.തുടയിലെ പാടുകളുടെ ഫോട്ടോയും വീഡിയോയും സഹിതം രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.സി.ഡി.എസ് അധികൃതര്‍ അധ്യാപികയ്ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.
© Copyright - MTV News Kerala 2021





View Comments (0)