സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി

MTV News 0
Share:

സംസ്ഥാനത്ത് സ്വർണവില ഇന്ന് (വ്യാഴാഴ്ച, നവംബർ 26, 2026) തിരിച്ചുകയറി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 415 രൂപയും പവന് 3,320 രൂപയും ഇടിഞ്ഞ് 90,400 രൂപയിലേക്ക് താഴ്ന്നിരുന്ന പവൻവില, ഇന്ന് 1,920 രൂപ വർദ്ധിച്ച് 92,320 രൂപയിലേക്ക് തിരിച്ചെത്തി. ഗ്രാമിന് 240 രൂപ ഉയർന്ന് 11,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ വർദ്ധിച്ച് 9,440 രൂപയായി.