ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്ന പുതിയ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

MTV News 0
Share:

വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കാനാകില്ല. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്ന പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും അഞ്ച് പമ്പുകളിൽ വീതം പദ്ധതി പരീക്ഷിക്കും. ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഇന്ധന പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിക്കും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന ക്യാമറകളെ ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറിലെയും വാഹൻ പോർട്ടലിലെയും വിവരങ്ങളുമായി ബന്ധിപ്പിക്കും. ഇതിലൂടെ വാഹനത്തിന് സാധുവായ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടോയെന്ന് പമ്പുകളിൽനിന്നുതന്നെ പരിശോധിക്കാനാകും.ആദ്യഘട്ടത്തിൽ ഹരിയാനയിലും ഉത്തർപ്രദേശിലുമായി പത്ത് പമ്പുകളിലാണ് പദ്ധതി നടപ്പാക്കുക. പരീക്ഷണം വിജയകരമായാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്നതിനൊപ്പം ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇൻഷുറൻസ് പുതുക്കുമ്പോൾ ഉയർന്ന പ്രീമിയം ഈടാക്കാനും ആലോചനയുണ്ട്.പുതിയ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ കാറുകൾക്ക് നിലവിലുള്ള മൂന്ന് വർഷത്തിന് പകരം നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഇൻഷുറൻസ് ലഭിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. അടുത്ത മാസം 15 മുതൽ പുതിയ രീതി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്

Share:
വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കാനാകില്ല. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്ന പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും അഞ്ച് പമ്പുകളിൽ വീതം പദ്ധതി പരീക്ഷിക്കും. ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഇന്ധന പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിക്കും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന ക്യാമറകളെ ഇൻഷുറൻസ്...ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്ന പുതിയ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു