
റെയിൽവേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് പരശുറാം എക്സ്പ്രസ് ഉൾപ്പെടെ മൂന്ന് ട്രെയിനുകളുടെ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി. ചില ദിവസങ്ങളിൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു.
പരശുറാം എക്സ്പ്രസ്
മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെ മാത്രമേ സർവീസ് നടത്തൂ. ഈ ദിവസങ്ങളിൽ തിരുവനന്തപുരം–കന്യാകുമാരി റൂട്ടിൽ സർവീസ് ഉണ്ടായിരിക്കില്ല.കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) നവംബർ 17, 21 തീയതികളിൽ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നായിരിക്കും ട്രെയിൻ യാത്ര ആരംഭിക്കുക.യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ട്രെയിൻ സമയത്തിലും സർവീസിലും വന്ന മാറ്റങ്ങൾ പരിശോധിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.
© Copyright - MTV News Kerala 2021





View Comments (0)