ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ; മൃതദേഹവുമായി തിങ്കളാഴ്ച ബാങ്കിന് മുന്നിൽ പ്രതിഷേധം

MTV News 0
Share:

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനിടെ മനംനൊന്ത് ആത്മഹത്യ ചെയ്ത കൂത്താളി കുഞ്ഞോത്തെ കൊയ്യോടൻ കണ്ടി കവിതയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി തിങ്കളാഴ്ച ബാങ്കിന് മുന്നിൽ പ്രതിഷേധം തീർക്കാൻ ജനകീയ സമിതി തീരുമാനം. ബാങ്ക് അധികൃതരുടെ മനസാക്ഷിയില്ലാത്ത നടപടിയിൽ രണ്ട് പെൺമക്കൾക്ക് അവരുടെ മാതാവിനെയാണ് നഷ്ടമാക്കിയത്.കുടുംബത്തെ കടക്കെണിയിൽ നിന്നും ബാങ്കിന്‍റെ ഭീഷണിയിൽ നിന്നും രക്ഷപ്പെടുത്തണമെന്നും സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കടം പൂർണമായും എഴുതി തള്ളണമെന്നും ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായ ശേഷം കവിതയുടെ മൃതദേഹം കോഴിക്കോട് കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച കാലത്ത് മോർച്ചറിയിൽ നിന്നും ഏറ്റു വാങ്ങുന്ന മൃതദേഹം 10 മണിയോടെ നടുവണ്ണൂരിൽ ബാങ്കിൽ മുന്നിൽ എത്തിച്ചശേഷമണ് പ്രതിഷേധം ആരംഭിക്കുക. പ്രതിഷേധ സമരത്തിന് ശേഷം മൃതദേഹം കൂത്താളി കുഞ്ഞോത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും.വായ്പ തിരിച്ചടക്കാൻ ഏതാനും ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്ക് അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബം ആകെ 17 ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് വായ്പാ ബാധ്യത 50 ലക്ഷം രൂപയായി വർധിച്ചെന്നാണ് കുടുംബം പറയുന്നത്.പിന്നീട് ഒത്തുതീർപ്പിന്റെ ഭാഗമായി തുക 37 ലക്ഷം രൂപയായി കുറച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തരമായി തിരിച്ചടക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. തുക അടയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും ബാങ്ക് സാവകാശം നൽകിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ തയാറായില്ലെന്ന ആരോപണവും നാട്ടുകാർ ഉയർത്തുന്നുണ്ട്.

Share:
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനിടെ മനംനൊന്ത് ആത്മഹത്യ ചെയ്ത കൂത്താളി കുഞ്ഞോത്തെ കൊയ്യോടൻ കണ്ടി കവിതയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി തിങ്കളാഴ്ച ബാങ്കിന് മുന്നിൽ പ്രതിഷേധം തീർക്കാൻ ജനകീയ സമിതി തീരുമാനം. ബാങ്ക് അധികൃതരുടെ മനസാക്ഷിയില്ലാത്ത നടപടിയിൽ രണ്ട് പെൺമക്കൾക്ക് അവരുടെ മാതാവിനെയാണ് നഷ്ടമാക്കിയത്.കുടുംബത്തെ കടക്കെണിയിൽ നിന്നും ബാങ്കിന്‍റെ ഭീഷണിയിൽ നിന്നും രക്ഷപ്പെടുത്തണമെന്നും സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കടം പൂർണമായും എഴുതി തള്ളണമെന്നും ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന്...ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ; മൃതദേഹവുമായി തിങ്കളാഴ്ച ബാങ്കിന് മുന്നിൽ പ്രതിഷേധം