
ടെറസിൽനിന്നു വീണു, ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ച് കയറി വിദ്യാർഥി മരിച്ചു
മലപ്പുറം പുളിക്കലിൽ വീടിന്റെ ടെറസിനു മുകളിൽനിന്നു മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണു കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. പുളിക്കൽ സിയാംകണ്ടം പാലശ്ശേരിപറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണു മരിച്ചത്. പുളിക്കൽ എഎംഎം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.മേയ് 31നായിരുന്നു അപകടം.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)