
‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; കോഴിക്കോട് KSU നേതാവിന്റെ ഭീഷണി പ്രസംഗം
കോഴിക്കോട് കെഎസ്യു നേതാവിന്റെ ഭീഷണി പ്രസംഗം. പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്നാണ് കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജിന്റെ ഭീഷണി. പൊലീസ് അതിക്രമത്തിനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഏകദിന ഉപവാസ സമരത്തിലാണ് പ്രസംഗം. കുറ്റ്യാടി സി.ഐ കൈലാസനാഥനെയും, കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന ബിജുരാജിനെതിരെയുമാണ് ഭീഷണി ആണ് ഭീഷണി മുഴക്കിയത്.
സിപിഐഎമ്മിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന വ്യക്തിയാണ് കൈലാസ് നാഥെന്നും കൈയ്ക്കൂലിക്കാരനാണെന്നും സൂരജ് ആരോപിച്ചു. കൈലാസനാഥനോ ബിജുരാജോ കെഎസ്യുവിന്റെ സമരങ്ങളെ തടഞ്ഞുനിർത്താൻ കടന്നുവന്നാൽ തലയടിച്ചു പൊട്ടിക്കാൻ ജില്ലയിലെ കെഎസ്യുവും യൂത്ത് കോൺഗ്രസും തയാറാകുമെന്ന് സൂരജ് പറഞ്ഞു. അതേസമയം വി ടി സൂരജിൻ്റെ ഭീഷണി പ്രസംഗത്തിൽ പൊലീസ് കേസെടുക്കും. നടക്കാവ് പൊലീസ് കേസ് ആണ് കേസെടുക്കുക.
© Copyright - MTV News Kerala 2021





View Comments (0)