
പ്രവാസികൾക്ക് സന്തോഷ വാർത്ത: സുപ്രധാന തീരുമാനവുമായി എയർ അറേബ്യ; യാത്രക്കാരുടെ ഹാൻഡ്‌ബാഗ് ഭാരം 10 കിലോയാക്കി
ദുബായ്: വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ് ബാഗിൻ്റെ ഭാര പരിധി എയർ അറേബ്യ ഉയർത്തി. പ്രവാസി മലയാളികളടക്കം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ് കിലോ ഭാരമാണ് മറ്റ് വിമാനങ്ങളിൽ ഹാൻഡ് ബാഗിന് അനുവദിച്ചിരിക്കുന്ന പരമാവധി ഭാരം.
ഈ ഭാര പരിധിയിൽ ഒരു ഹാൻഡ് ബാഗിന് പുറമെ ഒരു പേഴ്സണൽ ബാഗ് കൂടി യാത്രക്കാർക്ക് കൈയ്യിൽ കരുതാനാവും. ബാക്‌പാക്, ഡ്യൂട്ടി ഫ്രീ ബാഗ്, ചെറിയ ബാഗ് എന്നിവയാണ് യാത്രക്കാർക്ക് കൈവശം വെക്കാവുന്നത്. ഇതിന് പുറമെ കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മൂന്ന് കിലോ വരെ അധികം (പരമാവധി 13 കിലോ) ഭാരം ഹാൻഡ് ബാഗിനാകാമെന്നും എയർ അറേബ്യ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ബാഗുകളും 10 കിലോയിൽ കൂടരുതെന്നാണ് തീരുമാനം. പ്രവാസികൾക്ക് വലിയ ആശ്വാസമാണ് തീരുമാനം. നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)