മാവൂരോണം ഫെസ്റ്റ് 2024 ന് തുടക്കം.

MTV News 0
Share:

മാവൂർ:മാവൂരില കച്ചവട വിപുലീകരണത്തിനായി മാവൂർ മർച്ചൻ്റ് അസ്സോസിയേഷൻ ഒരുക്കുന്ന മാവൂരോണം ഫെസ്റ്റ് 2024ന് തുടക്കമായി. മാവൂരിൽ കടകളിൽ നിന്നും സപ്തംബർ 6നും 25 നും ഇടയിൽ സാധനങ്ങൾ വാങ്ങുന്നവർക്കായി ആകർശഷകമായ സമ്മാനങ്ങളൊരുക്കി വ്യാപാരം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ ഫെസ്റ്റ് ഉൽഘാടനം ചെയ്തു. വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് സാഹിർ കെ.വി, ജനറൽ സെക്രട്ടറി അഷ്റഫ് ബാബു, ട്രഷറർ അബ്ദൽ റസാഖ് വി.കെ, രാമമൂർത്തി,അബ്ദൽ അസീസ് സി.കെ, പി. അബ്ദൽ ലത്തീഫ്, പി.എം ബഷീർ, അബ്ദൽ ലത്തീഫ് കെ.എ എന്നിവർ പങ്കെടുത്തു.