മാവൂർ പോലീസിനെ മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.

MTV News 0
Share:

മാവൂർ:പോലീസ് സ്റ്റേഷന്റെ പരിധിയിൽ അടിക്കടി ഉണ്ടായ മോഷണ പരമ്പരകളിലെ പ്രതികളെ ദിവസങ്ങൾക്കകം
പിടികൂടിയ മാവൂർ പോലീസിനെ മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ജനങ്ങൾക്ക് മുഴുവൻ ആശങ്ക ഉണ്ടാക്കുന്ന വിധത്തിൽ വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലുമാണ്
മോഷണം ഉണ്ടായത്.
പരാതി ലഭിച്ച ഉടൻതന്നെമാവൂർ പോലീസ് ഉണർന്നു പ്രവർത്തിച്ച് ഊർജ്ജിതമായ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.
നാടിൻ്റെ കാവൽ ഭടന്മാരായ മാവൂർ പോലീസിനെ
മാവൂർ പ്രസ് ക്ലബ് അംഗങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തിയാണ് അനുമോദിച്ചത്.
പ്രസ് ക്ലബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരി സെക്രട്ടറി
എം ഉസ്മാൻ,ഭാരവാഹികളായ
ഗിരീഷ്ചി റ്റാരിപ്പിലാക്കൽ,ലത്തീഫ് കുറ്റിക്കുളം,രജിത്ത് മാവൂർ,സലാം ചിറ്റാരിപിലാക്കൽ, ബഷീർ വെള്ളായികോട്,ഗഫൂർ കണിയാത്ത്, ബൈജു
എന്നിവർ ചേർന്ന്മാ വൂർ പ്രിൻസിപ്പൽ എസ് ഐ
രമേശ് ബാബു,എസ് ഐ മാരായ ഹരിഹരൻ ബിനീഷ്
എന്നിവർക്ക് മൊമെന്റോ കൈമാറി.