
മുക്കം:- എസ്എസ്എൽസി പ്ലസ് ടു വിനു ശേഷം വിവിധ കോഴ്സുകളും ക്യാമ്പസുകളും ജോലി സാധ്യതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് ചോദിച്ചറിയാൻ വേണ്ടി മഹ്ളറ സംഘടിപ്പിച്ച കരിയർ കണക്ട് പ്രോഗ്രാം സമാപിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷ എഴുതി കാത്തുനിൽക്കുന്ന നിരവധി വിദ്യാർത്ഥികൾ പരിപാടിയിൽ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ അഭിരുചി മനസ്സിലാക്കുകയും അഭിരുചിക്കനുയോജ്യമായ കോഴ്സുകൾ രക്ഷിതാക്കളോടൊപ്പം ഇരുന്നു കുട്ടികൾക്ക് വിവിധ കരിയർ കൗൺസിലർമാർ വിവരിച്ചു കൊടുക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിവിധ ഗ്രൂപ്പുകൾ ആക്കി കൃത്യമായ ഫോളോ അപ്പ് സംവിധാനവും ആവിഷ്കരിച്ചിട്ടുണ്ട്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മഹ് ളറ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി എൻ മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഓ മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. വെഫി കേരള ഡയറക്ടർ സി.കെ. റഫീഖ്, കരിയർ മെന്റർ നാസർ മാവൂർ, മുബഷിർ കുന്നമംഗലം, ഹാഫിസ് അജ്മൽ സഖാഫി, ജംഷീർ കെ, അബ്ദുൽ അസീസ് പാറമ്മൽ, ഹിബ മാവൂർ, ശബ്ല കണ്ണിപറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021




View Comments (0)