ശിശുദിനാഘോഷം സംഘടിപ്പിച്ചു.

MTV News 0
Share:

 

കോഴിക്കോട്:ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പറമ്പില്‍ ബസാറില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി. കമ്മീഷണര്‍ എൽ സുരേഷ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. 

പറമ്പില്‍ ബസാര്‍ എ എം എല്‍ പി സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷ ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പാലാഴി എമറാള്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനി പവിത്ര ബി നാരായണൻ

ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വടകര സെന്റ് ആന്റണീസ് ഗേള്‍സ് സ്കൂളിലെ പി കെ സയാന അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടര്‍ ഡോ. മോഹന പ്രിയ വിശിഷ്ടാതിഥിയായി. സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീരാദര്‍ശന്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. കെ ടി രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി ശ്രീദേവ്, ട്രഷറര്‍ കെ വിജയന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ എന്‍ ബാബു, സുനില്‍ കാവുങ്ങല്‍, അധ്യാപകരായ റഷീദ, കെ ഭാഗ്യനാഥന്‍, വിദ്യാര്‍ഥികളായ കെ എസ് വൈഷ്ണവി, പി പി ശ്രീബിത്ര എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.