സ്കഫോൾഡ്’ ശില്പശാല

MTV News 0
Share:

 

 

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷാ കേരള നടപ്പാക്കുന്ന സ്കഫോൾഡ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല കോഴിക്കോട് എസിപി ഉമേഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ് എസ് കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം അധ്യക്ഷനായി. ഡിപിഒ സജീഷ് നാരായൺ, യു ആർ സി നടക്കാവ് ബിപിസി വി ഹരീഷ്, സുവർണ്ണ ചന്ദ്രോത്ത് എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള 40ഓളം രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.