Homeപ്രാദേശികംഅണ്ടര് 19 ഏഷ്യാ കപ്പ്; രാജസ്ഥാന്റെ പതിമൂന്നുകാരൻ തകർത്തടിച്ചു, യുഎഇയെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ
അണ്ടര്‍ 19 ഏഷ്യാ കപ്പ്; രാജസ്ഥാന്റെ പതിമൂന്നുകാരൻ തകർത്തടിച്ചു, യുഎഇയെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ സെമിയില്‍. യുഎഇയെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത് യുഎഇ 137 റണ്‍സാണ് നേടിയത്. യുഎഇയുടെ റൺസ് ടോട്ടൽ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെഇന്ത്യ മറികടന്നു. 46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവന്‍ശിയും 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു.ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി യുധാജിത് ഗുഹ മൂന്ന് വിക്കറ്റും ഹാർദിക് രാജ്, ചെത്താൻ ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും കാർത്തികേയ, ആയുഷ് മാത്രെ എന്നിവർ ഓരോ വിക്കറ്റും നേടി.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)