
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും നാടുകടത്തി അമേരിക്ക
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനു പിന്നാലെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും നാടുകടത്തി അമേരിക്ക. 119 ഇന്ത്യക്കാരുമായി എത്തിയ അമേരിക്കൻ സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി.
രണ്ടാം തവണയാണ് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറങ്ങുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും കേന്ദ്രമന്ത്രി രവ്നീത് സിംങ് ബിട്ടുവും ഇന്ത്യക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
പഞ്ചാബ് ,ഹരിയാന, യുപി ,രാജസ്ഥാൻ ,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച 104 ഇന്ത്യക്കാരുമായി അമേരിക്കൻ സൈനികവിമാനം എത്തിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. അതേസമയം കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ അമേരിക്കൻ സൈനിക വിമാനം ഇന്നെത്തും.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)