
ആർഎസ്എസ് ശാഖയിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കോട്ടയത്ത് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൊൻകുന്നത്താണ് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചത്. പ്രതിഷേധം സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉത്ഘാടനം ചെയ്തു.
ആർഎസ്എസിൽ നിന്നും നേരിട്ട ലൈംഗിക, ശാരീരിക പീഡനങ്ങൾ ചൂണ്ടികാണിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ശേഷമാണ് അനന്ദു അജി ജീവനൊടുക്കിയത്. തനിക്ക് ആർഎസ്എസ് ശാഖയിൽ നിന്നും ലൈംഗികാത്രികമം ഉണ്ടായി. മാനസിക ശാരീരിക പീഡനങ്ങളും നേരിട്ടതായി ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു.
അതിനാൽ ഈ വിഷയത്തിൽ അന്വേഷണം വേണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പ്രതിഷേധ യോഗം സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉത്ഘാടനം ചെയ്തു. പൊൻകുന്നം നഗരം ചുറ്റി നടന്ന പ്രതിഷേധ പ്രകടനത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, ഗൗതം ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021




View Comments (0)