അബ്ദുൽ റഹീമിന്റെ മോചനം; കേസ് വീണ്ടും മാറ്റി വച്ചു

MTV News 0
Share:
MTV News Kerala

കോഴിക്കോട്: സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി വീണ്ടും മാറ്റിവെച്ചു. റിയാദ് കോടതിയാണ് കേസ് വീണ്ടും മാറ്റിവെച്ചത്.

പ്രതീക്ഷിച്ച വിധിയല്ല വന്നതെന്നും പബ്ലിക് പ്രൊസിക്യൂട്ടർ കുറച്ച് പേപ്പറുകൾ ചോദിച്ചിരുന്നത് ഹാജരാക്കാനാണ് തീയതി നീട്ടിയതെന്ന് മനസിലാക്കുന്നുവെന്നും അബ്ദുൾ റഹീം നിയമ സഹായ സമിതി അംഗങ്ങൾ പറഞ്ഞു. സാങ്കേതികപരമായ കാര്യങ്ങളാണ് കേസ് മാറ്റി വെക്കാൻ കാരണമെന്നറിയുന്നുവെന്നും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു.

അബ്ദുൽ റഹീം തന്റെ 26ാം വയസ്സിൽ 2006-ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുൽ റഹ്മാന് അല് ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.