അമ്മയും കുഞ്ഞുമടങ്ങുന്ന വാഹനത്തിന് നേരെ ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകർ; തടയലും ഭീഷണിയും

MTV News 0
Share:
MTV News Kerala

കണ്ണൂർ: തോട്ടട ഐടിഐ സംഘർഷത്തിൽ കെഎസ്‌യു നടത്തിയ മാർച്ചിനിടെ അമ്മയും കുഞ്ഞുമുള്ള കാറിന് നേരെ ആക്രോശിച്ച് പ്രവർത്തകർ. വാഹനം തടഞ്ഞ കെഎസ്‌യു പ്രവർത്തകർ, കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും വാഹനത്തിൽ ചവിട്ടുകയും ചെയ്തു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി. അമ്മയും പിഞ്ചുകുഞ്ഞും പേടിച്ച് കരഞ്ഞതോടെ പ്രവർത്തകർ തന്നെ ഇവർ കടത്തിവിടുകയായിരുന്നു.