അരയിടത്ത് പാലത്തിനോട് ചേർന്ന് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടംസംഭവിച്ചു

MTV News 0
Share:
MTV News Kerala

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ അരയിടത്ത് പാലത്തിനോട് ചേർന്ന് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടംസംഭവിച്ചു. അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
പരുക്കേറ്റവരെ തൊട്ടടുത്തു തന്നെയുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന കെഎല്‍ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ്ദൃക്സാക്ഷികൾ പറയുന്നത്. ബസ് മറിഞ്ഞ ഉടനെ പരിസരത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തി. കൂടാതെ ഫയർ യൂണിറ്റും പോലീസും സ്ഥലത്തെത്തിയാണ് ബസ്സിനകത്ത് കുടുങ്ങിപ്പോയവരെ പുറത്തെത്തിച്ചത്.അപകടത്തെ തുടർന്ന് കോഴിക്കോട് മാവൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
ഗതാഗതം പുനസ്ഥാപിക്കുന്നതിന് റോഡിന് കുറുകെ മറിഞ്ഞ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.