അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി എസ് ഓ ജി കമാൻഡോ

MTV News 0
Share:
MTV News Kerala

മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ എസ് ഓ ജി കമാൻഡോ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപ്രവർത്തകരുടെ നിഗമനം. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സുഹൃത്തുക്കൾ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് വിവരം. എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)