
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണ മാലയുടെ രണ്ട് ഭാഗങ്ങൾ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് മാലയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ ആശുപത്രി അധികൃതർ കുടുംബത്തിന് കൈമാറി. ആരുടേതെന്ന് അറിയാത്തതിനാൽ മാലയുടെ ഭാഗങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിയുന്നു. സ്വർണഭാരണങ്ങൾ നഷ്ടപെട്ട സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.
ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിരുന്നു. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമായിരുന്നു. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറഞ്ഞു.
വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്‍, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേർ. അപകടത്തിൽ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
© Copyright - MTV News Kerala 2021
View Comments (0)